2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ഒത്തു കളിയോ…?

2011 ലോകകപ്പ്	ക്രിക്കറ്റ് ഫൈനല്‍ ഒത്തു കളിയോ…?
July 14 19:23 2017 Print This Article

.2011 ലെ ലോകകപ്പില്‍ ശ്രീലങ്ക ഒത്തു കളിച്ചന്ന് രണതുംഗ .ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ്‌ രണതുംഗ .മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യയോട് ലങ്ക ആറു വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഫേസ് ബുക്ക് വീഡിയോയിലൂടെയാണ് അദ്ധേഹത്തിന്റെ തുറന്നു പറച്ചില്‍.

എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​പ്പോ​ൾ‌ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ന്നാ​ൽ ഒ​രു ദി​വ​സം ഇ​തു​ണ്ടാ​കും. അ​ന്വേ​ഷ​ണം ഉ​ണ്ടാ​യാലും ഇ​ക്കാ​ര്യം പ​റ​യു​മെ​ന്നും ല​ങ്ക​യു​ടെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച നാ​യ​ക​നാ​യി​രു​ന്ന ര​ണ​തും​ഗ പ​റ​ഞ്ഞു. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്ക് അ​വ​രു​ടെ വെള്ളക്കു​പ്പാ​യ​ത്തി​ൽ​നി​ന്നും ഇ​തി​ന്‍റെ ക​റ ഒ​രി​ക്ക​ലും മ​റ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2011 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക നി​ശ്ചി​ത 50 ഓ​വ​റി​ൽ 274 റ​ൺ​സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് സ​ച്ചി​നെ (18) തു​ട​ക്ക​ത്തി​ലേ ന​ഷ്ട​മാ​യി. എ​ന്നാ​ൽ ല​ങ്ക​യു​ടെ മോ​ശം ബൗ​ളിം​ഗും ഫീ​ൽ​ഡിം​ഗും ഇ​ന്ത്യ​യെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. അ​ന്നു​ത​ന്നെ ല​ങ്ക​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ ക​ളി​യി​ൽ ഒ​ത്തു​ക​ളി ന​ട​ന്ന​താ​യി ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ​തും​ഗ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​വ​രെ പ്ര​മു​ഖ​രാ​രും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ