മരണത്തോട് മല്ലിടുന്ന നായയ്ക്ക് കൃത്രിമശ്വാസം നല്‍കി സൈനീകന്‍

0

മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന ഘ​ട്ട​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ചും ആ​ളു​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഓ​രോ പ​ട്ടാ​ള​ക്കാ​ര​നും. എ​ന്നാ​ൽ മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ​യും ജീ​വ​ത​ത്തി​ലേ​ക്ക് മ​ട​ക്കി​കൊ​ണ്ടു വ​രാ​ൻ ത​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​യ്‌ല​ൻ​ഡി​ലെ ഒ​രു സൈനികൻ.

താ​യ്‌ല​ൻ​ഡി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നെ തു​ട​ർ​ന്ന് വെ​ള്ള​ത്തി​ൽ കൂ​ടി ഒ​ഴു​കി ന​ട​ന്ന രണ്ടുദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള നാ​യക്കുഞ്ഞിനെ സൈനികർ ക​ണ്ടെ​ത്തു​ന്പോ​ൾ ശ​രീ​ര​ത്തി​ന് നീ​ല നി​റം ബാ​ധി​ച്ചി​രു​ന്നു. ഉ​ട​ൻത​ന്നെ പ​ട്ടാ​ള​ക്കാ​രി​ലൊ​രാ​ളാ​യ വീ​ര​ഫോ​ണ്‍ സു​കു​ഡോം അ​ടി​യ​ന്തര പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ (സി​പിആ​ർ​) ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

വെ​ള്ള​ത്തി​ൽ നി​ന്നു​മെ​ടു​ത്ത​പ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന നാ​യക്കുട്ടിക്ക് ശ​രീ​ര​ത്തി​ൽ തി​രു​മ്മി ചൂ​ടു​പ​ക​രു​ക​യും കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാസം ന​ൽ​കു​ക​യും ചെ​യ്തു. അ​ൽ​പ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം നാ​യക്കുട്ടി ശ്വാ​സമെടുത്ത് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങിവ​രിക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചാം​പ്യ​ൻ എ​ന്ന പേ​ര് ന​ൽ​കി ഈ ​നാ​യക്കുട്ടി​യെ ത​ന്‍റെ ഓമനയായി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് സു​ക്കു​ഡോം.