ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി : വീഡിയോ പുറത്ത്

0

മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്കൂള്‍ പറമ്ബത്ത് വീട്ടില്‍ ശുഹൈബി (29)നെ കൊല്ലുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തായി. രണ്ടാഴ്ച മുമ്ബ് എടയന്നൂരില്‍ നടന്ന പ്രകടനത്തിനിടെയാണ് ശുഹൈബിനെതിരായി സി.പി.എം നടത്തി​ കൊലവിളി പ്രസംഗം നടത്തിയത്. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്ന് സി.പി.എം പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ കാണാം. തിങ്കളാഴ്ച രാത്രിയോടെ വാഗണര്‍ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നത്.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന ആക്രമണം. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

(Visited 233 times, 1 visits today)