തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് കരുനീക്കം തുടങ്ങി; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ഉടനുണ്ടാകും

0

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ വിജയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിലെ പൂര്‍ണവിജയം ലക്ഷ്യമിട്ട് ഞെട്ടിക്കുന്ന വാഗ്ദ്ധാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇക്കാര്യം തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുലിന്റെ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഭാരം കണക്കാക്കി ചാര്‍ജ് ഈടാക്കുന്ന രീതിയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പില്‍ അധികാരം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പുതിയ തന്ത്രം മുന്നോട്ട് വയ്ക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. ഈ മാസം 11, 12 തീയതികളില്‍ ദുബായ്, അബുദാബി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും. പ്രസാവി കുടുംബങ്ങളുടെ വോട്ടില്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്രനിലപാട് അവസാനിക്കണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം.നിലവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മൃതദേഹങ്ങള്‍ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്.

(Visited 91 times, 1 visits today)