കൊച്ചി കപ്പല്‍ശാല അപകടം: പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നിര്‍ദ്ദേശിച്ച് നിധിന്‍ ഗഡ്കരി

0

കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യാന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ഷിപ്പിംഗ് ജലവിതരണ മന്ത്രി നിധിന്‍ ഗഡ്കരി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എം.ഡിയെ ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവം ദുഃഖകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാംമലയാളികളാണ്. കോട്ടയം സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ച മലയാളികള്‍

(Visited 14 times, 1 visits today)