ക​പ്പ​ൽ​ശാ​ല​യി​ലെ പൊ​ട്ടി​ത്തെ​റിക്കു കാരണം അ​​​സ​​​റ്റി​​​ലി​​​ൻ

0

അ​​ഞ്ചു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി ഒ​​​എ​​​ൻ​​​ജി​​​സി​​​യു​​​ടെ സാ​​​ഗ​​​ർ​​​ഭൂ​​​ഷ​​​ണ്‍ ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു കാ​​​ര​​​ണം അ​​​സ​​​റ്റി​​​ലി​​​ൻ ചോർന്നതാണെന്ന് തെളിഞ്ഞു. ക​​​പ്പ​​​ലി​​​ന്‍റെ ബ​​​ല്ലാ​​​സ്റ്റ് ടാ​​​ങ്കി​​​നു മു​​​ക​​​ളി​​​ലെ എ​​​സി പ്ലാ​​​ന്‍റി​​​നിന്നു അ​​​സ​​​റ്റി​​​ലി​​​ൻ ചോർന്നതെന്നാണ് സൂചന. ഫോറൻസിക് പരിശോധനയിലാണ് അസറ്റിലിൻ ചോർന്നത് സ്ഥിരീകരിച്ചത്.

വാ​​​ത​​​കം എ​​​ങ്ങ​​​നെ ചോ​​​ർ​​​ന്നു, സം​​ഭ​​വ​​ദി​​വ​​സം രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വാ​​​ത​​​ക​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം എ​​​ന്തു​​കൊ​​​ണ്ടു ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷിച്ചുവരികയാണ്.

അ​​​സ​​​റ്റി​​​ലി​​​ൻ ക​​​ത്തി​​​യാ​​​ൽ വി​​​ഷ​​​വാ​​​ത​​​ക​​​മാ​​​യി മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഇ​​​തു ശ്വ​​​സി​​​ച്ച​​താ​​​കാം മ​​​ര​​​ണ​​കാ​​ര​​ണം. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടും മറ്റും ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ​​​വെ​​​ന്നു ഫാ​​​ക്ട​​​റീ​​​സ് ആ​​​ൻ​​​ഡ് ബോ​​​യി​​​ലേ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​പ്ര​​​മോ​​​ദ് കഴിഞ്ഞ ദിവസം പ​​​റ​​​ഞ്ഞിരുന്നു.

(Visited 30 times, 1 visits today)