ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഒറ്റകെട്ടായി നിന്ന് കേരളം…

0

സംസ്ഥാനം മുമ്പ് നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കടന്നുപോയത്.എന്നാല്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കേരളം ഒരുമിച്ച് നിന്നു. കേരളം മാത്രമല്ല അയല്‍ സംസ്ഥാനങ്ങള്‍ വരെ നമ്മുക്ക് വേണ്ടി സഹായവുമായി രംഗത്തെത്തി. ദുരിതക്കയത്തില്‍ നിന്ന് രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായപ്രവാഹമാണ്.25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംഭാവനനല്‍കിയത്. മമ്മുൂട്ടി നേരിട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തി സഹായ വാഗ്ദാനം നല്‍കി.താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്ന് ജഗദീഷ് വ്യക്തമാക്കി.പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം വീ​തം ന​ൽ​കി.ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മാ​യ 90,512 രൂ​പ​യാ​ണ്​ സം​ഭാ​വ​ന​യാ​യി​ ന​ൽ​കി.കേ​ര​ള​ത്തി​ന്​ സാ​ന്ത്വ​ന​മേ​കാ​ൻ  ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി  അ​ഞ്ചു​കോ​ടി രൂ​പ ന​ൽ​കും.ഇതിന് പുറമേ ര​ണ്ടു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒാ​രോ കോ​ടി രൂ​പ വീ​ത​വും യൂ​സു​ഫ​ലി സം​ഭാ​വ​ന ചെ​യ്​​തി​ട്ടു​ണ്ട്.മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഒ​രു ല​ക്ഷം രൂ​പ​യും തെ​ന്നി​ന്ത്യ​ൻ ന​ടി​ക​ർ സം​ഘം പ്രാ​ഥ​മി​ക​സ​ഹാ​യ​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യും ന​ൽ​കും. നോ​ർ​ക്ക റൂ​ട്ട്​​സ്​ പ്ര​വാ​സി മ​ല​യാ​ളി​കളു​ടെ സ​ഹാ​യം തേ​ടി. സം​ഭാ​വ​ന മും​ബൈ, ചെ​ന്നൈ, ഡ​ൽ​ഹി, ബ​റോ​ഡ,  ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നോ​ർ​ക്ക  ഓ​ഫി​സു​ക​ളി​ൽ സ്വീ​ക​രി​ക്കും.   തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാൻ 25 ലക്ഷം രൂപ നൽകുന്ന് അറിയിച്ചു.നടൻ കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്തു.ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകുമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.

(Visited 36 times, 1 visits today)