യുഡിഎഫും ഇടതുമുന്നണിയും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തി; ഉപതെരഞ്ഞെടുപ്പ് ചൂടിൽ ചെങ്ങന്നൂർ

0

യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ചൂടുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി നിർവാഹക സമിതി അംഗം ഡി. വിജയകുമാറിനെയും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെയുമാണ് പാർട്ടി നേതൃത്വങ്ങൾ പ്രഖ്യാപിച്ചത്. ഡി. വിജയകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന കെപിസിസിയുടെ നിർദേശം എഐസിസി നേതൃത്വം അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് സജി ചെറിയാന്റെ സ്ഥാനാർഥിത്വം സിപിഎം പ്രഖ്യാപിച്ചത്. അതേസമയം ദേശീയ നിർവാഹക സമിതി അംഗം പി.എസ്. ശ്രീധരൻ പിള്ളയെ ബിജെപി സ്ഥാനാർഥിയായി സംസ്ഥാന നേതൃത്വം നിർദേശിച്ചെങ്കിലും ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.

(Visited 43 times, 1 visits today)