നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സിമന്റ് വില കൂടി

0

സംസ്ഥാനത്ത് സിമന്റ് വിലയില്‍ വന്‍ വര്‍ധനവ്. 50 മുതല്‍ 60 വരെയാണ് ഒരു ചാക്ക് സിമന്റിന് ഉയര്‍ന്ന വില. ഇതോടെ നിര്‍മ്മാണമേഖല പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഒറ്റ ദിവസം കൊണ്ട് സിമന്റ് വില 60 രൂപയായാണ് വര്‍ധിച്ചത്. ഇതോടെ മികച്ച ബ്രാന്‍ഡുകള്‍ക്ക് ഒരു ചാക്ക് സിമന്റിന് ഹോള്‍ സെയില്‍ മാര്‍ക്കറ്റില്‍ 400 രൂപയായി. റീറ്റെയില്‍ മാര്‍ക്കറ്റില്‍ സിമെന്റ് വില 435 രൂപയാണ്.

കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 90% വിറ്റഴിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നുളള എ, ബി കാറ്റഗറി സിമന്റാണ്. മറ്റുളളവ ആന്ധ്രയില്‍ നിന്നാണ് എത്തുന്നത്. സിമന്റ് വില നിര്‍ണയിക്കുന്ന സിമന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷനാണ് കേരളത്തില്‍ മാത്രം വില വര്‍ധിപ്പിച്ചത്.

(Visited 62 times, 1 visits today)