Tuesday, December 12, 2017

National

ഓഖി: 13 ദിവസങ്ങൾക്കു ശേഷം തമിഴ്നാട് മുഖ്യമന്ത്രി ദുരന്തമുഖത്ത്

ഓഖി ചുഴിലിക്കാറ്റ് നാശം വിതച്ച ദുരന്തമുഖത്ത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി എത്തി. കന്യാകുമാരിയിലെ തീരദേശജില്ലയായ തൂത്തൂരിലാണ് എടപ്പാടി എത്തിയത്. നിരവധി ജനങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച എടപ്പാടിക്കു മുന്നിൽ സ്ത്രീകളടക്കമുള്ളവർ...

സ്വകാര്യബസുകളിലെ പാട്ടിനും സിനിമയ്ക്കും വിലക്ക്

പുതുവര്‍ഷം മുതല്‍ സ്വകാര്യബസുകളില്‍ പാട്ടും സിനിമയും നിരോധിക്കും. സര്‍ക്കാര്‍ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയുന്നതിനു പ്രധാനകാരണം സ്വകാര്യബസുകളിലെ ആഡംബരമാണെന്ന കണ്ടെത്തലാണ് തീരുമാനത്തിനു പിന്നില്‍. 2018 ജനുവരി മുതല്‍ കോയമ്പത്തൂര്‍ നഗരത്തിലാണ് പുതിയ തീരുമാനം...

വിവിഐപി പരിഗണന ഉപേക്ഷിച്ചു! വിമാനത്തില്‍ കയറാന്‍ യാത്രക്കാരോടൊപ്പം വരിയില്‍ കാത്തുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം...

സമീപ കാലത്തായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. പോസ്റ്റുകളിലൂടേയും ട്വീറ്റുകളിലൂടേയും ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ വളരെ കാര്യമായിത്തന്നെ...

നിര്‍ഭയ കേസ്: പ്രതികളുടെ പുനഃപ്പരിശോധന ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

ദില്ലി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ശരിവെച്ച വിധിക്കെതിരെ പ്രതികള്‍ നല്‍കിയ പുനഃപ്പരിശോധന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ...

കോണ്‍ഗ്രസില്‍ ഇനി രാഹുല്‍യുഗം

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷനായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്. അതേസമയം, ഡിസംബര്‍ 16നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക. രാഹുല്‍ ഗാന്ധിയുടെ പേര്...

ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല, കാല് മുട്ടിയതിനു ക്ഷമ ചോദിച്ചിരുന്നു; ബോളിവുഡ് താരത്തെ ഉപദ്രവിച്ചന്നെ പരാതിയില്‍ അറസ്റ്റിലായാളുടെ...

ബോളിവുഡ് അഭിനേത്രിക്കെതിരായ ലൈംഗികാതിക്രമ ആരോപണം തള്ളി സഹ യാത്രികന്‍ വികാസ് സച്ച്ദേവ്. ക്ഷീണിതനായതിനാലാണ് അത്തരത്തില്‍ കാല്‍ വച്ചതെന്നും ഇതിന് മാപ്പ് പറഞ്ഞിരുന്നു എന്നും വികാസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് വികാസ് സച്ച് ദേവിനെ...

വിവിഐപികളുടെ വിമാനനവീകരണത്തിന് 1160 കോടി വായ്പ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള വിമാനങ്ങളുടെ നവീകരണത്തിനായി 1,160 കോടി രൂപയുടെ വായ്പ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യ. രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനുള്ള രണ്ട് വിമാനങ്ങളുടെ നവീകരണത്തിനാണ് വായ്പ തേടുന്നത്. ജനുവരിയോടെ പ്രവര്‍ത്തനസജ്ജമാകേണ്ട വിമാനങ്ങളുടെ ഉള്‍ഭാഗം...

സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ ആതിഥ്യമരുളുന്ന 15-ാംമത് റഷ്യ-ഇന്ത്യ-ചൈന(ആര്‍ഐസി) വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വാങ്ങ് യി ഇന്ന് ഡല്‍ഹിയില്‍ വച്ചായിരുന്നു സുഷമയുമായി കൂടിക്കാഴ്ച...

ഇന്ത്യ-ഭൂട്ടാൻ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യം

ഇന്ത്യ-ഭൂട്ടാൻ-ചൈന അതിര്‍ത്തിയായ ഡോക് ലാമിൽ വീണ്ടും സാന്നിധ്യമറിയിച്ച്  ചൈനീസ് സൈന്യം. പീപ്പിൾസ് ലിബറേഷൻ ആര്‍മിയുടെ 1800 ട്രൂപ്പാണ്  തര്‍ക്കപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അതിനിടെ ദില്ലിയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സൈന്യം മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു നാട്ടുകാരിയും മരിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടിൽ അകപ്പെട്ട സ്ത്രീയാണ്  മരിച്ചത്. ഭീകരര്‍ തടവിലാക്കിയ ഏഴു പേരെയും വീട്ടിൽ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!