എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസ്

0

ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്ന് പരാതിപ്പെട്ട പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മര്‍ദിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഗവാസ്കറാണ് സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ദക്കെതിരെ പരാതി നല്‍കിയത്. ഗവാസ്കറിന്‍റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ സ്നിഗ്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്കറിനെതിരെയും സ്നിഗ്ദ പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.ബറ്റാലിയൻ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ മർദിച്ചെന്ന് ആരോപിച്ച് ഡ്രൈവർ ഗവാസ്കറാണ് പരാതി നൽകിയത്.

പരാതി നൽകി ഒരു പകൽ മുഴുവൻ ഒത്ത് തീർപ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നrതാടെയാണ് കേസെടുത്തത്. മർദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗവാസ്കർ ഉപദ്രവിച്ചെന്ന് കാണിച്ച് എ.ഡി.ജി.പിയുടെ മകൾ പരാതി നൽകുകയും മെഡിക്കൽ രേഖകൾ തയാറാക്കുകയും ചെയ്തിരുന്നു. വനിത എസ്. ഐ യെ എ.സി.ജി.പിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവാസ്ക്കർക്കെതിരെ കേസെടുത്തത്.

(Visited 153 times, 1 visits today)