സഭാ ഭൂമിയിടപാട്; കർദിനാളിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

0

സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത. ഇടയനെ അടിച്ച് ആട്ടിൻ പറ്റത്തെ ചിതറിക്കാൻ നോക്കുകയാണ് ചിലരെന്ന് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശത്തില്‍ പറഞ്ഞു.

അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ ഒരു രൂപതക്ക് മാത്രമല്ല നാണക്കേടുണ്ടാക്കിയത്. ഉള്ളിൽ നിന്നും പുറത്തു നിന്നും സഭയ്ക്ക് പീഡനങ്ങൾ നേരിടേണ്ടി വരുന്നു. അധികാര നിഷേധവും അച്ചടക്കരാഹിത്യവും സഭയെ കീറി മുറിയ്ക്കുമോയെന്ന് വിശ്വാസികൾ ഭയക്കുന്നു.
സ്നേഹവും ഐക്യവും തകരുവാൻ അനുവദിക്കരുതെന്നും സ്വന്തം മക്കളിൽ നിന്നുള്ള പീഡനം സഭാ മാതാവിനെ ഏറെ വേദനിപ്പിക്കുന്നു
വെന്നും ബിഷപ് പറയുന്നു.

സഭയിൽ ഐക്യവും സമാധാനവും ഉണ്ടാക്കാൻ ഉപവാസ പ്രാർത്ഥനക്ക് ആഹ്വാനം വെള്ളിയാഴ്ച 12 മുതൽ 3വരെ പ്രത്യേക പ്രാർഥനക്കും ബിഷപ് നിർദേശം നല്‍കി.