ക്യാന്‍സറിനെ തുരത്താന്‍ ഇനി കോഴിമുട്ട

0

ക്യാന്‍സറിനെ തുരത്താന്‍ ഇനി കോഴിമുട്ട കഴിച്ചാല്‍ മതി. മാരകമായ പല രോഗങ്ങള്‍ക്കും ഉള്ള പ്രതിവിധി ഇനി മുട്ട ആയി മാറാന്‍ വലിയ കാല താമസമുണ്ടാകില്ല. ജനിതക പരിഷ്കരണത്തിലൂടെ ഗവേഷകര്‍ സൃഷ്ടിച്ചെടുത്ത കോഴികളുടെ മുട്ടയില്‍ മാരക രോഗങ്ങളെ തടയാനുള്ള മരുന്ന് അടങ്ങിയിട്ടുണ്ട്. ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ജനിതക പരിഷ്കരണത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള കോഴിയെ വികസിപ്പിച്ചെടുത്തത്. ഹെപ്പറ്റൈറ്റ്സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രോട്ടീനാണ്  ഇത്തരം കോഴികളുടെ മുട്ടിയില്‍ ഉള്ളത്.

നിലവില്‍ ഹെപ്പറ്റൈറ്റിസ് മുതലായ അസുഖങ്ങള്‍ക്ക് ഉള്ള മരുന്നിന് 58044 രൂപവരെ ആവാറുണ്ട്. എന്നാല്‍ കോഴി മുട്ടയില്‍ ഇത്തരം മരുന്നുകള്‍ ലഭ്യമാക്കത്തക്ക രീതിയിലുള്ള പരീക്ഷണങ്ങള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡ്രസ്ട്രിയല്‍ ആന്‍റ് ടെക്നോളജിയിലെ ഗവേഷകര്‍ തുടക്കമിടുക മാത്രമല്ല. മരുന്നുകള്‍ അടങ്ങുന്ന  മൂന്ന് കോഴികള്‍ നിലവില്‍ ഗവേഷകരുടെ അടുത്ത് ഉണ്ട്. എന്നാല്‍ പല പരീക്ഷണങ്ങളിലൂടെ കടന്നു പെയ്ക്കൊണ്ടിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ കുറച്ചധികം കാത്തിരക്കേണ്ടി വരും. പുതിയ പരീക്ഷണം വിജയകരമായെങ്കില്‍ നിലവിലുള്ള വിലയുടെ പകുതി വില മാത്രമേ മരുന്നിനുണ്ടാവുകയുള്ളു.

(Visited 28 times, 1 visits today)