ബസുടമകളുമായി ചർച്ചയ്ക്ക് തയാറെന്ന് ഗതാഗതമന്ത്രി

0

നിരക്ക് വർധന അംഗീകരിക്കാതെ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമായ നിരക്ക് വർധനയാണ് നടപ്പിൽ വരുത്തിയതെന്ന് സർക്കാർ അവകാശപ്പെടുന്നില്ല. എന്നാൽ സർക്കാർ നിലവിലെ സാഹചര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് നിരക്ക് വർധന തീരുമാനിച്ചതെന്ന് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്‍റെ നിർദ്ദേശങ്ങൾ പാലിച്ചുവെന്നും മന്ത്രി പറഞ്ഞു. നിരക്ക് വർധന പ്രഖ്യാപിച്ച ശേഷവും സമരം തുടരുമെന്ന ബസുടമകളുടെ നിലപാട് തെറ്റാണ്. സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ കാര്യങ്ങൾ മനസിലാക്കുന്നവരാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

(Visited 52 times, 1 visits today)