Monday, June 18, 2018
Home Blog

ബജറ്റ് സമ്മേളനം നാളെ മുതല്‍

0

ബജറ്റ് അവതരണത്തിനായുള്ള നിയമസഭാ സമ്മേളനം നാളെ മുതല്‍. മാര്‍ച്ച് മൂന്നിനാണ് ബജറ്റ്. മാര്‍ച്ച് 16 വരെ 16 ദിവസമാണ് സഭ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനത്തിനു തുടക്കമാകും. ബജറ്റിനുശേഷം വോട്ട് ഓണ്‍ അക്കൗണ്ടും മറ്റ് നടപടികളും പൂര്‍ത്തിയാക്കി മാര്‍ച്ച് 16ന് പിരിയും. വീണ്ടും ഏപ്രിലില്‍ സഭ ചേരാനാണ് സര്‍ക്കാരിന്റെ തീരുമാനം.
മേയ് മാസത്തിന് മുമ്പ് ബജറ്റ് പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കറന്‍സി നിരോധനം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ അവസാനിക്കുന്നതിന് മുമ്പാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശക്തമായി പ്രതിഫലിക്കും.
ബജറ്റ് അവതരണമാണ് ഉദ്ദേശമെങ്കിലും രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ കൊണ്ട് സമ്മേളനം കലുഷിതമാകും. സര്‍ക്കാരിനെതിരെ നിരവധി ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് പ്രതിപക്ഷം. കഴിഞ്ഞ സമ്മേളനകാലത്താണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കര്‍ശന നിലപാട് സ്വീകരിക്കുകയും സഭ സ്തംഭനം ഉള്‍പ്പെടെയുള്ളവയിലേക്ക് നീങ്ങുകയും ചെയ്തത്. ഇക്കുറിയും സ്ഥിതി വിഭിന്നമല്ല. ഇക്കുറി വിഷയങ്ങള്‍ അനവധി നിരവധിയാണ്. പ്രധാനമായും ക്രമസമാധാനം തന്നെയായിരിക്കും സഭയില്‍ നിറഞ്ഞുനില്‍ക്കുക.
പോലീസിനെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ വിമര്‍ശനമാണ് യു.ഡി.എഫ്. ഉന്നയിച്ചുവരുന്നത്. ചലച്ചിത്രനടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായ സാഹചര്യം പ്രതിപക്ഷം മുതലെടുക്കും.ലോ അക്കാദമി സമരം, ജിഷ്ണുവിന്റെ ആത്മഹത്യ തുടങ്ങി സ്വാശ്രയമേഖലയിലെ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിജിലന്‍സിന്റെ ഇടപെടല്‍ സിവില്‍ സര്‍വീസില്‍ സൃഷ്ടിച്ചിട്ടുള്ള പ്രതിബന്ധങ്ങളും പ്രതിപക്ഷത്തിന് നിയമസഭയില്‍ ലഭിക്കുന്ന ആയുധങ്ങളായിരിക്കും.
വരള്‍ച്ച, റേഷന്‍ പ്രതിസന്ധി, വിലക്കയറ്റം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളാണ് ഇക്കുറി പ്രതിപക്ഷത്തിനു മുന്നിലുളളത്. മുന്‍കാലങ്ങളിലേതുപോലെ മുന്നണിയില്‍ അഭിപ്രായഭിന്നതയില്ലാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ്. എന്നതു പ്രതിപക്ഷത്തിനു ശക്തിപകരും.

ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ; ഭർത്താവ് പോലീസ്കസ്റ്റഡിയിൽ

0

ത​ല​യ്ക്കു ചു​റ്റി​കകൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് വീ​ട്ട​മ്മ​യെ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​ന്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട മേ​പ്പ​യ്യൂ​ർ കൊ​ഴു​ക്ക​ല്ലൂ​രി​ലെ പ​ടി​ഞ്ഞാ​റെ കു​റ്റി​യി​ൽ മീ​ത്ത​ൽ കേ​ള​പ്പ​ന്‍റെ ഭാ​ര്യ ക​ല്ലാ​ണി(55)​ക്കാ​ണ് ചു​റ്റി​കകൊ​ണ്ടു​ള്ള മാ​ര​ക അ​ടി​യേ​റ്റ​ത്. ഇ​വ​ർ മ​ഞ്ഞ​ക്കു​ളം ആംഗൻ​വാ​ടി വ​ർ​ക്ക​റാ​ണ്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കേ​ള​പ്പ​ൻ(64) മേ​പ്പ​യ്യൂ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി.

ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​സ​ര​ത്ത് നി​ന്നു സ്ത്രീ​യു​ടെ ദ​യ​നീ​യ ക​ര​ച്ചി​ൽ കേ​ട്ട നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും എ​ന്താ​ണ് സംഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ല്ല. സ​മീ​പ​ത്തെ മൊ​ബൈ​ൽ ട​വ​ർ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ​യും അ​ന്പ​ല​ത്തി​ൽ നി​ന്നു​ള്ള ഉ​ച്ച​ഭാ​ഷി​ണി​യു​ടെ​യും ശ​ബ്ദം കാ​ര​ണ​മാ​ണ് സ്ത്രീ​യു​ടെ ക​ര​ച്ചി​ൽ ശ​ബ്ദം എ​വി​ടെ നി​ന്നാ​ണെ​ന്നു കേ​ൾ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നു നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​ഞ്ഞു.

പുലർച്ചെ ആറോടെ ഭ​ർ​ത്താ​വ് കേ​ള​പ്പ​ൻ അ​യ​ൽ​വാ​സി​യും ജ​ന​താ​ദ​ൾ നേ​താ​വു​മാ​യ ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​രി​ന്‍റെ വീ​ട്ടി​ലെ​ത്തി സം​ഭ​വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ ര​ക്തം വാ​ർ​ന്നു ത​ളം കെ​ട്ടി​യ നി​ല​യി​ലാ​ണ്. അ​ബോ​ധാ​വ​യി​ലാ​ണ് ക​ല്യാ​ണി​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു കൊ​ണ്ടു പോ​യ​ത്. ​ഭാ​ര്യ​യും ഭ​ർ​ത്താ​വും മാ​ത്ര​മാ​ണു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കേ​ള​പ്പ​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മൂന്നാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം

0

കാസര്‍കോട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഇരിയ സ്വദേശി കണ്ണോത്ത് വിജയന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ .കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി

0

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചെന്ന പ്രചാരണം തെറ്റെന്നു റയിൽവേ മന്ത്രി പിയുഷ് ഗോയൽ. കേരളത്തിലെ പല പദ്ധതികളും വൈകുന്നതിനു കാരണം സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്തു നൽകാൻ മടിക്കുന്നതു കൊണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധവശങ്ങള്‍ പരിശോധിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂ. റെയില്‍വെ വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ഭൂമിയേറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാരിന് വിമുഖതയാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. കഞ്ചിക്കോട് കേ‍ാച്ച് ഫാക്ടറി എന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിച്ചേക്കുമെന്നു വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

നിലവിലുള്ള കേ‍ാച്ച് ഫാക്ടറികൾ മുഖേന ഇപ്പോഴും സമീപ ഭാവിയിലും റെയിൽവേയ്ക്ക് ആവശ്യമായ കേ‍ാച്ചുകൾ നിർമിക്കാമെന്നും പുതിയ ഫാക്ടറികൾ ആവശ്യമില്ലെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗേ‍ായലും സഹമന്ത്രി രാജൻ ഗേ‍ഹെനും എം.ബി. രാജേഷ് എംപിക്കു നൽകിയ കത്തിൽ നേരത്തെ അറിയിച്ചിരുന്നു.

കഞ്ചിക്കോട് ഫാക്ടറിക്കു തറക്കല്ലിട്ടിട്ട് ആറു വർഷമായി. ഇതിനിടെ റായ്ബറേലി ഉൾപ്പെടെ രണ്ടു പുതിയ കേ‍ാച്ച് ഫാക്ടറികളിൽ ഉൽപാദനം ആരംഭിച്ചു. പുതിയവ അനുവദിക്കുകയും ചെയ്തു.

തറക്കല്ലിട്ട യുപിഎ സർക്കാരിൽ, കേരളത്തിൽനിന്ന് ആറു മന്ത്രിമാരുണ്ടായിട്ടും കഞ്ചിക്കേ‍ാട് ഫാക്ടറി യാഥാർഥ്യമായില്ല. എൻഡിഎ സർക്കാരും പദ്ധതിക്കു പരിഗണന നൽകിയില്ല. 2012 ഫെബ്രുവരി 21നു കേ‍ാട്ടമൈതാനിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി ഫാക്ടറിയുടെ തറക്കല്ലിടൽ നിർവഹിച്ച്, 36 മാസം കെ‍ാണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു. പൊതു – സ്വകാര്യപങ്കാളിത്തത്തേ‍ാടെ അലൂമിനിയം കേ‍ാച്ച് നിർമിക്കുന്ന 1000 കേ‍ാടി രൂപയുടെ പദ്ധതിയാണു പ്രഖ്യാപിച്ചത്. മികച്ച രീതിയിൽ ഒരു പൂ കൃഷി ചെയ്തിരുന്ന സ്ഥലം ഉൾപ്പെടെ പദ്ധതിക്കാവശ്യമായ ഭൂമി അതിവേഗത്തിലാണു സംസ്ഥാന സർക്കാർ ഏറ്റെടുത്തു റെയിൽവേയ്ക്കു കൈമാറിയത്. 2016ലെ ബജറ്റിൽ സ്വകാര്യപങ്കാളിയെ കണ്ടെത്തി 144 കേ‍ാടി രൂപ സ്വരൂപിക്കാൻ നിർദ്ദേശമുണ്ടായിരുന്നു. 2015 മുതൽ, 17 വരെയുളള ബജറ്റുകളിൽ ആകെ 1.70 കേ‍ാടി രൂപയാണു വകയിരുത്തിയത്.

യുഎസില്‍ നക്ഷത്ര വേശ്യാലയം നടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ അറസ്റ്റിൽ

0

തെലുങ്ക് സിനിമാനടിമാരെ ഉപയോഗിച്ചു യുഎസില്‍ നക്ഷത്ര വേശ്യാലയം നടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ യുഎസില്‍ അറസ്റ്റിലായി. ടോളിവുഡ് സിനിമാ വ്യവസായത്തില്‍ സ്വാധീനമുള്ള കിഷന്‍ മൊദുഗുമുഡി(34), ഭാര്യ ചന്ദ്ര(31) എന്നിവരാണ് പിടിയിലായത്. ഏതാനും തെലുങ്ക് സിനിമകളുടെ നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു കിഷന്‍.

കോണ്‍ഫറന്‍സുകളിലും സാംസ്‌കാരിക പരിപാടികളിലും ടോളിവുഡ് നടിമാരെ എത്തിച്ചു തരുമെന്ന് ഇവര്‍ പരസ്യംചെയ്തിരുന്നു. 3000 യുഎസ് ഡോളര്‍ വരെയാണ് ഈടാക്കിയിരുന്നത്. ഇടപാടുകാരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കുകയും ചെയ്തിരുന്നു.താല്‍ക്കാലിക വീസയില്‍ ഇവിടെയെത്തിച്ച നടിമാരെ കാലാവധി കഴിഞ്ഞും തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഒരു നടിയേയും കുടുംബത്തെയും കിഷന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി മാറ്റി

0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദീലീപ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹര്‍ജി ജൂണ്‍ 27ന് പരിഗണിക്കും.അതേസമയം കേസിലെ പ്രതിയായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി മാറ്റിവച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക.നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടി ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.

എംഎല്‍എ കെ. കുഞ്ഞിരാമന്‍ ആശുപത്രിയില്‍

0

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുത്രിയിലാണ് എംഎല്‍എയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 8.30നാണ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേതുടര്‍ന്നാണ് കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൂത്തുക്കുടി വെടിവയ്പ്പ് കേസ് സിബിഐ അന്വേഷിക്കണം;മദ്രാസ് ഹൈക്കോടതി

0

തൂത്തുക്കുടി വെടിവയ്പ്പ് കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കേസ് സിബിഐ അന്വേഷിക്കുന്നതല്ലെ ഉചിതമെന്ന് മദ്രാസ് ഹൈക്കോടതി.ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആരാണ് ഉത്തരവിട്ടത്, സംഭവത്തിനിടയില്‍ എന്തൊക്കെ അതിക്രമങ്ങളാണ് നടന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. നിലവില്‍ സിബിസിഐടിയാണ് കേസ് അന്വേഷിക്കുന്നത്.തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിനെതിരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ പത്തിലധികം ആളുകള്‍ മരിച്ചിരുന്നു.

വാഹനങ്ങള്‍ വഴിയോരങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന കാഴ്ച ഭാവിയില്‍ ഓര്‍മ്മച്ചിത്രങ്ങളാകും

0

ഉപയോഗശൂന്യമാകുന്ന വാഹനങ്ങളുടെ സംസ്‌ക്കാരച്ചടങ്ങ് മാന്യമായി നടത്താന്‍ സംവിധാനം ഒരുങ്ങുകയായി.രാജ്യത്ത് ആദ്യമായി വാഹനങ്ങളുടെ സ്‌ക്രോപ്പിങ്,റീ സൈക്‌ളിങ്,എന്നിവക്കുള്ള യന്ത്രവല്‍കൃത സംവിധാനം ഡല്‍ഹിക്കു സമീപം ഗ്രേറ്റര്‍ നോയിഡയില്‍ ഏര്‍പ്പെടുത്തിയ സെറോ എന്ന കമ്പനി ഒരു വര്‍ഷത്തിനകം ആറു കേന്ദ്രങ്ങളില്‍ കൂടി യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്.മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ സംരഭമായ മഹീന്ദ്ര അക്‌സെലോയും പൊതു മേഖലയിലെ എംഎസ്ടിസി ലിമിറ്റഡും തുല്യപങ്കാളിത്തത്തോടെ ആരംഭിച്ചിട്ടുള്ള സംരഭമാണ് സെറോ.ഏത് ഇനം വാഹനവും സംസ്‌കരിക്കാനുള്ള സംവിധാനമാണ് സെറോയുടേത്.വാഹനങ്ങള്‍ മാത്രമല്ല പഴയ റഫ്രിജറേറ്ററുകള്‍ വാഷിങ് മെഷീനുകള്‍ തുടങ്ങിയവയും റീസൈക്കിള്‍ ചെയ്യും.റീ-റോളിങ് മില്ലുകള്‍ക്കാണ് റീസൈക്കളിങിലൂടെ ലഭിക്കുന്ന സ്റ്റീല്‍ വില്‍ക്കുന്നത്.ഉപയോഗ ശൂന്യമായ വാഹനം ഉപേക്ഷിക്കാന്‍ പാടുപെടുന്നവര്‍ക്ക് വളരെ സഹായമാണ് ഈ സംവിധാനം.വാഹനം കെട്ടിവലിച്ചുകൊണ്ടുപോകുന്നതുമുതല്‍ റജിസ്‌ട്രേഷന്‍ റദ്ധാക്കുന്നതുവരെയുള്ള ജോലികള്‍ കമ്പനി നിര്‍വഹിക്കും.വാഹനം സ്‌ക്രോപ്പാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റിനോടൊപ്പം വിലയും ഉടമക്കു നല്‍കുന്നു.

കെവിൻ വധക്കേസ്: നീനുവിന്റെ പിതാവിന്റെ ജാമ്യാപേക്ഷ മാറ്റി

0

കെവിൻ വധക്കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്കു മാറ്റി. നീനുവും തന്റെ ഭാര്യ രഹ്‌നയും മാനസിക രോഗികളാണെന്നു തെളിയിക്കുന്നതിനുള്ള തെളിവുകൾ വീട്ടിലുണ്ടെന്നു ചാക്കോ പറഞ്ഞു.

ഈ സാഹചര്യത്തിൽ വീടു തുറക്കണമെന്നുമുള്ള ചാക്കോയുടെ ആവശ്യത്തിൽ പൊലീസിനോടു റിപ്പോർട്ട് സമർപ്പിക്കാനും ഏറ്റുമാനൂർ കോടതി നിർദ്ദേശിച്ചു.

ആലുവ പൊലീസ് മര്‍ദ്ദനം; ഉസ്മാന് ജാമ്യം

0

ആലുവ എടത്തലയില്‍ പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പൊലീസിനെ മര്‍ദിച്ചുവെന്നാരോപിച്ച് കേസെടുത്ത ഉസ്മാനെ നേരത്തെ ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉസ്മാന്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു.

ചികിത്സ പൂര്‍ത്തിയായാല്‍ ഉസ്മാനെ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഉസ്മാന്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

ഇനി വനിതകള്‍ക്കും ഹെവി വളയം പിടിക്കാം

0

വനിതകള്‍ക്കായി അയല്‍ക്കൂട്ടം വഴി പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ഓട്ടോറിക്ഷകളില്‍ മുതല്‍ ബസുകളില്‍ വരെ ഡ്രൈവിങ് സീറ്റില്‍ വതിതാ സാരഥ്യമുള്ള ഇക്കാലത്ത് ഇതേ മേഖലയില്‍ പുത്തന്‍ ആശയങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍.മണ്ണുമാന്തിയന്ത്രങ്ങളിലും കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുള്ള വലിയ ചരക്കു വാഹനങ്ങളിലും വളയം പിടിക്കാന്‍ കൂടുതല്‍ വനിതകളെ രംഗത്തിറക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് സൗജന്യമായാണ് വനിതകളെ ഹെവി ഡ്രൈവര്‍മാരാക്കാന്‍ പരിശീലനം നല്‍കുന്നത്.കുടുംബശ്രീയാണ് നോഡല്‍ ഏജന്‍സി.300 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ ത്രീ വീലര്‍,ഫോര്‍ വീലര്‍ ഡ്രൈവിങ് പരിശീലനത്തിനു താല്പ്യര്യപ്പെട്ടവരുമുണ്ട്.ആദ്യ ഘട്ടത്തില്‍ 100 പേരുടെ പരിശീലനം ഉടനെ ആരംഭിക്കും.മേട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവിങ് ലൈസന്‍സിനു യോഗ്യരായ വനിതകളെയാണ് പദ്ധതിയിലേക്ക് ക്ഷണിക്കുന്നത്.ഡ്രൈവിങ് പരിശീലനം മുതല്‍ ലൈസന്‍സ് എടുക്കുന്ന ഘട്ടം വരെസൗജന്യമായാണ് പരിശീലനം.പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്താനും കുടുംബശ്രീ സഹായിക്കും.വായ്പയും ലഭ്യമാക്കും.ഇനി വനിതാഡ്രൈവര്‍മാരുടെ റാങ്കുലിസ്റ്റും തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാനാണ് നടപടിയെടുക്കുന്നത്.വിശ്വാസ്യതയുള്ള തൊഴിലുടമക്ക് വിശ്വസ്തയായ ഡ്രൈവര്‍ എന്നതാകും ലക്ഷ്യം.ഡ്രൈവിങ് സ്വയം തൊഴിലായി സ്വീകരിച്ച് വരുമാനം സ്വരൂപിക്കുന്ന ഒട്ടേറെ വനിതകള്‍ രംഗത്തുള്ള ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് അവസരമൊരുങ്ങുകയാണ്.

- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!