ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബിഡിജെഎസ് സഹകരിക്കില്ല. തുഷാര്‍

0

ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്. ബോര്ഡ് കോര്പ്പറേഷന് സ്ഥാനമ കിട്ടാതെ ബിജെപിയുമായി ഒരുസഹകരണവും ഇല്ലെന്ന് ബിഡിജെഎസ് സംസഥാന അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില് പാര്ട്ടി യോഗത്തിനു ശേഷമാണ് തുഷാര് നിലപാട് വ്യക്തമാക്കിയത്.ബിഡിജെഎസിന് ചെങ്ങന്നൂരില് നിര്ണ്ണായതസ്ഥാനമുണ്ട്. കഴിഞ്ഞ തവണ ചെങ്ങന്നൂരില് ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണെന്ന കാര്യം ബിജെപി മറക്കരുത്. എത്രയും പെട്ടന്ന് കാര്യത്തിനു തീരുമാനം ഉണ്ടായാല് എന്ഡിഎ ശക്തമാകും, അല്ലെങ്കില് ബിജെപിയെ ഒഴിവാക്കി എന്ഡിഎയിലെ മറ്റ് പാര്ട്ടികളെ വിളിച്ച് വേറെ യോഗം ചേരുമെന്നും തുഷാര് പറഞ്ഞു. താന് എം.പി സ്ഥാനം ആവശ്യപ്പെട്ടന്ന തരത്തില് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള് വ്യാജവാര്ത്ത പ്രചരിപ്പിച്ചെന്നും ഇവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തുഷാര് ആവശ്യപ്പെട്ടു

(Visited 269 times, 1 visits today)