ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം ; ചിത്രീകരണം വീണ്ടും തലസ്ഥാനത്ത്

0

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ഷൂട്ടിംഗ് വീണ്ടും തലസ്ഥാനത്തേക്ക്. ഈ മാസം 15 മുതല്‍ 19 വരെ ജനറല്‍ ആശുപത്രിയിലായിരിക്കും ഷൂട്ടിംഗ് നടക്കുക. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. ബിജു മേനോന്‍ തിരുവനന്തപുരം സ്‌ളാംഗില്‍ ആദ്യമായി സംസാരിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

വീക്കെന്‍ഡ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. അനുശ്രീയാണ് നായിക. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

(Visited 40 times, 1 visits today)