മലയാളസിനിമ അന്നും ഇന്നും…

0

മലയാളസിനിമയുടെ ശബ്ദസാനിദ്ധ്യമാണ് ഭാഗ്യലക്ഷ്മി…. മണിച്ചിത്രത്താഴിലെ ഗംഗയെപ്പോലെ സൂര്യപുത്രിയിലെ മായയെപോലെ എത്രയെത്ര കഥാപാത്രങ്ങള്‍ ആ ശബ്ദത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി. ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മാത്രമല്ല ഭാഗ്യലക്ഷ്മി മലയാള ചലച്ചിത്ര ലോകത്തെ നിറസാനിദ്ധ്യമാണ്.കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ മാത്രമല്ല വെള്ളിവെളിച്ചത്തെ അസമത്വങ്ങള്‍ക്കെതിരെയും ആ ശബ്ദം ഉയരുന്നു.സിനിനമയിലെ സ്ത്രീകള്‍ക്കായി ഒരു കൂട്ടായ്മ ഉയര്‍ന്ന് വന്നപ്പോഴും അതിന് ചുക്കാന്‍ പിടിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്.തന്റെ സിനിമാനുഭവങ്ങള്‍ ഭാഗ്യലക്ഷ്മി ടോപ്പന്യൂസിനോട് പങ്ക് വെയ്ക്കുന്നു…
മലയാളസിനിമ മാറിയിരിക്കുന്നു…ഇന്ന് സിനിമയുടെ ഭാവി തീരുമാനിക്കുന്നത് ടെലിവിഷനുകളാണ്. സാറ്റലൈറ്റ് റേറ്റ് നോക്കിയാണ് സിനിമയുടെ വിജയം തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിലെ നായകനാണ് പ്രാധാന്യം മറ്റു അഭിനേതാക്കള്‍ വെറും നിഴലാകുന്നു. എന്നാല്‍ മലയാളസിനിമയ്ക്ക് ഒരുകാലമുണ്ടായിരുന്നു നായകനും നായികയ്ക്ക്ും തുല്ല്യവേതനം.ചില സിനമകളില്‍ ഷീലാമ നസീറിനെക്കാള്‍ പ്രതിഫലം വേണമെന്ന് നിര്‍മ്മാതാക്കളോട് ചോദിച്ചതായി കേട്ടിട്ടുണ്ട്.പണ്ട് അരനാഴികനേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സംവിധായകനോട് സത്യന്‍ സാര്‍ പറഞ്ഞിരുന്നു ഈ കഥാപാത്രം എന്നെക്കാള്‍ നന്നാവുക കൊട്ടരക്കര ശ്രീധരന്‍ നായര്‍ക്കാണെന്ന്.എന്നാല്‍ ഇന്ന് നടന്മാര്‍ അങ്ങനെ പറയുമോ?? നായകന്മാരുടെ ഈ ‘ഈഗോ’യ്ക്ക് കാരണം ടെലിഷന്‍ ചാനലുകളാണ്. സാറ്റലൈറ്റ് റേറ്റിന്റെ പേരില്‍ നല്‍കുന്ന സ്റ്റാര്‍ഡം ആണ്. എന്നിട്ട് നടിനടന്‍മാരെ എറ്റവും കൂടുതല്‍ പരിഹസിക്കുന്നതും ഇതേ ചനലുകള്‍ തന്നെ.ഈ പ്രവണത മാറണം. സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ പുതിയൊരു കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.സിനിമയില്‍ ഒരുപാട് കൂട്ടായ്മയുണ്ടെങ്കിലും സ്ത്രീകളുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വനിതകൂട്ടായ്മയ്ക്ക് ആകുമെന്ന വിശ്വാസത്തിലാണ് ഇങ്ങനൊരു കൂട്ടായ്മ രൂപപ്പെട്ടത്.സിനിമയില്‍ അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റു മുതലുള്ള എല്ല വനിത പ്രവര്‍ത്തകരുടേയും പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ഇടപെടും.സ്ത്രീകളുടെ പ്രധാന പ്രശ്‌നം അവര്‍ ഒരു കാര്യത്തിലും പ്രതികരിക്കുന്നില്ല എന്നതാണ്. ഇതിന് മൂലകാരണം അവര്‍ക്കുള്ള ഭയമാണ്. തൊഴില്‍ പോകുമോ എന്ന ഭയം പിന്നെ ഞാനെന്തിന് ഇത്തരം കാര്യങ്ങളില്‍ ഇടപെടണമെന്ന ചിന്തയും.പുതിയ സംഘടന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പ്രശ്‌നങ്ങളിലും ഇടപെടും സിനിമയിലെ വിവിധ മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റായും ഹെയര്‍ ഡ്രസ്സര്‍ ആയും മറ്റും. കൂട്ടായ്മ ആദ്യം ഉന്നയിക്കുന്നത് ലോക്കേഷനുകളില്‍ ഈ ടോയ്‌ലെറ്റ് വേണമെന്ന ആവശ്യമാണ്.മിക്കപ്പോഴും ലൊക്കേഷനുകളില്‍ ഇത്തരം സൗകര്യങ്ങളുണ്ടാകാറില്ല.ചില നടിനടന്മാര്‍ക്ക് മാത്രമാണ് കാരവന്‍ ഉള്ളത്. മറ്റുള്ളവര്‍ ടോയ്‌ലറ്റില്ലാത്തതിന്റെ പേരില്‍ മിക്ക ലൊക്കേഷനുകളിലും ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. സ്ത്രീകളില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.എന്തായലും കൂട്ടായ്മയ്ക്ക് മറ്റ് സിനിമസംഘടനകളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഭാഗ്യലക്ഷ്മി പറയുന്നു…

(Visited 56 times, 1 visits today)