മലയാളത്തില്‍ പ്രശംസ നേടിയ ‘സുഖമാണോ ദാവീദേ’ ; തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നു

0

ലയാളത്തില്‍ വളരെയധികം പ്രശംസ നേടിയ ചിത്രം സുഖമാണോ ദാവീദേ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. അനൂപ് ചന്ദ്രന്‍, രാജ മോഹന്‍ ടീം ഒരുക്കിയ ചിത്രത്തില്‍ ഭഗത് മാനുവല്‍, മാസ്റ്റര്‍ ചേതന്‍ ജയലാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം കഴിഞ്ഞ ആഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്.

പാപ്പി ക്രിയേഷന്‍സിന്റെ ബാനറില്‍ ടോമി കിരിയന്തന്‍ നിര്‍മ്മിച്ച ചിത്രം തമിഴില്‍ ഒരുക്കുന്നത് ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. കാക്കമുട്ടൈ സിനിമയിലെ വിഘ്‌നേഷാണ് തമിഴില്‍ ചേതന്‍ ലാലിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. ഭഗതിന്റെ കഥാപാത്രം ചെയ്യുന്നത് അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ മഹേഷായിരിക്കും. മറ്റു താര നിര്‍ണയങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. കൃഷ്ണ പൂജപ്പുരയാണ് ദാവീദിന്റെ തിരക്കഥ ഒരുക്കിയത്.

(Visited 40 times, 1 visits today)