സ​ല്യൂ​ട്ട് ത​ന്ന വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ വ​ക അഭിമാന സ​ല്യൂ​ട്ട്; വീഡിയോ കാണാം

മൂന്നു ലക്ഷത്തിൽപരം ആളുകളാണ് മണിക്കൂറുകൾ കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്

0

മേ​ല​ധി​കാ​രി​ക​ളെ മാ​ത്രം അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഴു​ന്ന നാ​ട്ടി​ൽ ഒരു മാതൃകയായിരിക്കുകയാണ് ബം​ഗ​ളു​രു സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണർ ടി. ​സു​നിൽകു​മാ​ർ. തന്നെ വഴിയിൽ കണ്ടപ്പോൾ സല്യൂട്ട് ചെയ്ത ഒരു കൊച്ചു കുട്ടിക്ക് തന്റെ പദവിയെ കുറിച്ചുപോലും ചിന്തിക്കാതെ ​സു​നിൽകു​മാ​ർ തിരിച്ചും സല്യൂട്ട് നൽകി.

ബം​ഗ​ളു​രു സി​റ്റി പോ​ലീ​സ് തങ്ങളുടെ ഫേ​സ്ബു​ക്ക് പേജിൽ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.​ മൂന്നു ലക്ഷത്തിൽപരം ആളുകളാണ് മണിക്കൂറുകൾ കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്.

കമ്മീഷണ​റു​ടെ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ
പ്ര​വൃ​ത്തിയെ ക​മ്മീ​ഷ​ണ​ർ ബ​ഹു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഏ​വ​രും പ​റ​യു​ന്ന​ത്.

(Visited 112 times, 1 visits today)