ബാങ്ക് പണിമുടക്ക് മെയ് 30,31 തീയതികളില്‍ ; സേവനങ്ങള്‍ മുടങ്ങും

0

വിവിധ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ മെയ് 30,31 തീയതികളില്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ബാങ്ക് സേവനങ്ങള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊതുമേഖല ബാങ്കുകള്‍. ശമ്പളവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് കസ്റ്റമേഴ്‌സിനായി വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്.

ബാങ്ക് തൊഴിലാളികളുടെയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബിഎ) രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് രണ്ട് ശതമാനം മതിയെന്നതുള്‍പ്പെടെയുളള തീരുമാനങ്ങള്‍ക്കെതിരായാണ് സമരാഹ്വാനം.

(Visited 17 times, 1 visits today)