നിയമസഭ സമ്മേളനം 22മുതല്‍, ബജറ്റ് ഫെബ്രുവരി രണ്ടിന്

0

14ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​മ്പ​താം സ​മ്മേ​ള​നം ജ​നു​വ​രി 22ന് ​ഗ​വ​ര്‍ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ക്കും. അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് ഫെ​ബ്രു​വ​രി ര​ണ്ടി​ന് അ​വ​ത​രി​പ്പി​ക്കും. ഒ​മ്പ​താം സ​മ്മേ​ള​നം ആ​കെ 11 ദി​വ​സ​മാ​യി​രി​ക്കും. അ​തി​ല്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നും ബ​ജ​റ്റി​ലെ പൊ​തു​ച​ര്‍ച്ച​ക്കും മൂ​ന്നു​ദി​വ​സം വീ​തം നീ​ക്കി​െ​വ​ച്ചു. നി​ല​വി​ലെ സ​​ഭ​യി​ല്‍ അം​ഗ​മാ​യി​രു​ന്ന കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, സി.​പി.​ഐ നേ​താ​വും മു​ന്‍ മ​ന്ത്രി​​യും ഒ​ന്നാം കേ​ര​ള നി​യ​മ​സ​ഭ മു​ത​ല്‍ വി​വി​ധ സ​ഭ​ക​ളി​ല്‍ അം​ഗ​മാ​യി​രി​ക്കു​ക​യും ചെ​യ്ത ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ സ​ഭ 23ന് ​അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തെ പി​രി​യു​ക​യും ചെ​യ്യും. സ​ര്‍ക്കാ​ര്‍ കാ​ര്യ​ങ്ങ​ള്‍ക്കാ​യി നീ​ക്കി​െ​വ​ച്ച ര​ണ്ടു​ദി​വ​സ​ത്തി​ല്‍ ഓ​ര്‍ഡി​ന​ന്‍സി​ന് പ​ക​ര​മു​ള്ള ബി​ല്ലു​ക​ളാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ഏ​ഴി​ന് അ​വ​സാ​നി​ക്കും.

(Visited 25 times, 1 visits today)