പ്രസവ വേദന അറിഞ്ഞില്ല…, മകനെ മാറോടണച്ചില്ല…അരികിലുള്ള സ്വന്തം കുഞ്ഞിനെ തിരിചറിയാനാകാതെ ആ അമ്മ കിടന്നത് നാല്മാസം..

0

.
ഇത് ഒരു അമ്മയുടേയും കുഞ്ഞിന്റേയും കഥയാണ്… അമേലി ബെന്നാന്‍… ലോകം ക്രിസ്മസ് ആഘോഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി… അവള്‍ പ്രസവവേദന അറിഞ്ഞില്ല…തന്റെ കണ്മണിയ്ക്ക് ഒരു ചുംബനം നല്‍കിയതുമില്ല…
2016ന്റെ അവസാനം ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥയായ അര്‍ജന്റീനിയക്കാരി അമേലിയ ബെന്നാന്‍(34)കോമയിലാകുന്നത്. ബെന്നാനും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ഒദ്യോഗിക വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഈ സമയം ബന്നാന്‍ ഗര്‍ഭിണിയായിരുന്നു. പസാഡ് നഗരത്തിലെ ആശുപത്രിയിലായിരുന്നു ബെന്നാന്റെ പിന്നീടുള്ള നാളുകള്‍. ഇതിനിടയില്‍ അവള്‍ ബെന്നാന്‍ സാന്റിനോയെന്ന ആണ്‍കുഞ്ഞിനെ പ്രസവിച്ചു.ജനിച്ചതിന് ശേഷമുള്ള നാലുമാസങ്ങളും ബെന്നാന്റെ സഹോദരി നോര്‍മയുടെ സംരക്ഷണയിലായിരുന്നു സാന്റിനോ. എന്നും വൈകിട്ട് ആറുമണിയ്ക്ക് സാന്റിനോയെ ബെന്നാന്റെ അരികിലേക്ക് കൊണ്ടുപോകുമായിരുന്നു. കഴിഞ്ഞ ആഴ്ച ബെന്നാന്‍ പതുക്കെ കോമയില്‍ നിന്നുണര്‍ന്നു. പക്ഷേ സാന്റിനോയെ കണ്ട ബെന്നാന്‍ അത് ബന്ധുവായ കുട്ടിയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് കുടുംബം ആ സന്തോഷവാര്‍ത്ത ബെന്നാനെ അറിയിച്ചു. ആദ്യം ആശയക്കുഴപ്പത്തിലായ ബെന്നാന്‍ പിന്നീട് പതുക്കെ എന്താണ് തനിക്ക് സംഭവിച്ചതെതിയത്.  തലച്ചോറിന് പരിക്കേറ്റ ബെന്നാന്റെ ഈ തിരിച്ചുവരവ് വൈദ്യശാസ്ത്രത്തിലെ അത്ഭുതമായാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്.

(Visited 2 times, 1 visits today)