ഏ ആർ റഹ്മാൻ ഷോ മാറ്റിവെച്ചു;ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകും;പുതിയ തിയ്യതി പിന്നീട് അറിയിക്കും.

0

കനത്തെ മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’ മാറ്റിവച്ചതില്‍ മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ് ടിവിയും ചാനല്‍ എംഡി ആര്‍ ശ്രീകണഠ്ന്‍ നായരും. പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

തൃപ്പൂണിത്തറ ഇരുമ്പനത്ത്എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള പാടം മണ്ണിട്ട് നികത്തിയാണ് സംഗീതനിശയ്ക്കാവശ്യമായ വേദി ഒരുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കനത്ത മഴ ആരംഭിച്ചതോടെ മണ്ണിട്ട് നികത്തിയ സദസ് ചെളിക്കുണ്ടായി മാറി. ഇതേ തുടര്‍ന്നാണ് പരിപാടി റദ്ദാക്കി.

പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ ഓഫീസില്‍ പോയി പണം കൈപ്പാറ്റാം.

പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ ഓഫീസില്‍ പോയി പണം കൈപ്പാറ്റാം.

ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റി വയ്ക്കുന്നത്. ഈ അവസ്ഥയില്‍ പരിപാടി നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തിയതായും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ സംഗീതനിശ എന്നത്തേക്കാണ് മാറ്റവച്ചിരിക്കുന്നതെന്ന് ഇതുവരെ ഫ്‌ളവേഴ്‌സ്അറിയിച്ചിട്ടില്ല.

സംഗീത നിശയുടെ മറവില്‍ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഗീത നിശക്കായി 26 ഏക്കര്‍ പാടശേഖരമാണ് തൃപ്പൂണിത്തറയിലെ ഇരുമ്പനത്ത് മണ്ണിട്ട് നികത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിലംനികത്തുന്നതിനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു

ഏ.ആര്‍.റഹ്മാന്‍ ഷോ
ടിക്കറ്റിന്റെ പണം മടക്കികിട്ടുന്ന വിധം

നിങ്ങള്‍ flowerstv.in, BookMyShow,insider,PayTM എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് ബുക്ക്‌ചെയ്തത് എങ്കില്‍ ഇതേ സൈറ്റുകള്‍ വഴി തന്നെ സ്വയമായി നിങ്ങളുടെ അക്കൗണ്ടിലേക്ക് അടച്ച പണം മുഴുവനായും തിരികെ ലഭിക്കും. ഇതിനായി നിങ്ങള്‍ പ്രത്യേകിച്ച് റിക്വസ്റ്റുകള്‍ അയയ്‌ക്കേണ്ടതില്ല.

പോസ്റ്റ് ഓഫീസുകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക്‌ചെയ്തവര്‍ അവിടെ നേരിട്ട് ഹാജരായി പണം തിരികെ വാങ്ങാവുന്നതാണ്.

നേരിട്ട് പണം അടച്ച് ടിക്കറ്റ് എടുത്തവര്‍ നിങ്ങള്‍ക്ക് ലഭിച്ച രേഖകളുമായി ഫ്ളവേഴ്സ് ചാനലിന്റെ കടവന്ത്ര ഓഫീസില്‍ മെയ് 15 വ്യാഴാഴ്ച മുതല്‍ എത്തി പണം കൈപ്പറ്റാവുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്ക് 8111991234 എന്ന നമ്പരിലേക്ക് വിളിക്കാം.

(Visited 133 times, 1 visits today)