നിയമ പോരാട്ടത്തിനൊടുവില്‍ ആപ്പിളിന് ജയം

0

കലിഫോര്‍ണിയ: നിയമ പോരാട്ടത്തിനൊടുവില്‍ ആപ്പിളിന് ജയം.ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസംഗ് കോപ്പിയടിച്ച് ഗാലക്‌സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിള്‍ നല്‍കിയ കേസിലണ് വിധി പ്രഖ്യാപിച്ചത്.സാംസംഗ് കമ്പനി 3677.35 കോടി രൂപ (539 മില്യണ്‍ ഡോളര്‍) ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി ഉത്തരവിട്ടു. 2011 മുതല്‍ ആരംഭിച്ച നിയമയുദ്ധത്തിനാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്.

ആപ്പിളിന്റെ പേറ്റന്റ് സാംസംഗ് ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്. എന്നാല്‍ ഈ ആരോപണം സാംസംഗ് നിഷേധിച്ചിരുന്നു. അതേസമയം ആപ്പിളിന്റെ രണ്ട് പേറ്റന്റുകള്‍ സാംസംഗ് ലംഘിച്ചതായി കോടതി കണ്ടെത്തി.

2012ല്‍ കീഴ്‌ക്കേടതി 6825 കോടി രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ വിധിച്ച കേസില്‍ അപ്പില്‍ പോയി സാംസംഗ് നഷ്ടപരിഹാരം തുക 2730 കോടി രൂപയായി കുറച്ചിരുന്നു.എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടുകൊണ്ട് ആപ്പിള്‍ കോടതിയെ സമീപിക്കുകയായിരുന്നു

(Visited 27 times, 1 visits today)