ആര്‍ക്കും നായികയാക്കാന്‍ താല്‍പ്പര്യമില്ല;അഭിനയ ജീവിതത്തോട് വിടപറയാന്‍ ഒരുങ്ങി അനുഷ്ടക ഷെട്ടി…

0

ബാഹുബലിയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ നടി അനുഷ്‌ക ഷെട്ടി അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.നല്ല അവസരങ്ങള്‍ ലഭിക്കാത്തതും വിവാഹജീവിതത്തിലേക്ക് കടക്കുന്നതുമാണ് അഭിനയം നിര്‍ത്താന്‍ താരത്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.നടിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. ചെറിയ വേഷങ്ങൾ ആണെങ്കിലും അഭിനയിക്കാൻ അനുഷ്ക തയ്യാറാണ്. എന്നാൽ, ആരും താരത്തിന്റെ സമീപിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയിൽ പോലും അനുഷ്ക കരാർ ഒപ്പിട്ടിട്ടില്ല. പതിമ്മൂന്നു വര്‍ഷത്തെ താരജീവിതമാണ് ഇതോടെ താരം അവസാനിപ്പിക്കാനൊരുങ്ങുന്നത്.സൗന്ദര്യവും അഭിനയവൈഭവവും ഉണ്ടായിട്ടും അനുഷ്കയ്ക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് താരത്തിന്റെ ആരാധകർ.എന്തായാലും അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളാണെന്നത് താരത്തിന് അഭിമാനിക്കാവുന്നതാണ്.

(Visited 521 times, 1 visits today)