രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഐഎം ശൈലിയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി

0

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നത് സിപിഐഎം ശൈലിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി. സിപിഐഎം ഇനിയെങ്കിലും ആത്മപരിശോധന നടത്തണം.

അക്രമങ്ങളിലൂടെ കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങളെ തകര്‍ക്കാനാവില്ല. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

(Visited 3 times, 1 visits today)