പ്രിഥ്വിരാജ് , പാർവതി, നസ്രിയ എന്നിവർ ഒന്നിച്ചെത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു…!!!

0

ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സാന്നിധ്യമറിയിച്ച സംവിധായികയാണ് അഞ്ജലി മേനോന്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു മലയാളികളുടെ ഗൃഹാതുരതയെ വീണ്ടുമൊരിക്കല്‍ക്കൂടി അവതരിപ്പിക്കുന്ന ഒന്നായിരുന്നു. ചിത്രം അന്ന് മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. പിന്നീട് നിരവധി ചലച്ചിത്രമേളകളിലും പങ്കെടുക്കുകയുണ്ടായി. അതിനുശേഷം അഞ്ജലി മേനോന്‍ തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിലൂടെ അഞ്ജലി മേനോന്‍ വീണ്ടും വിസ്മയിപ്പിച്ചു. വ്യത്യസ്തമായ പ്രമേയം കൊണ്ട് ചിത്രം വളരെയധികം ചര്‍ച്ചയായി. ചിത്രം കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് ചര്‍ച്ചയാക്കിയത്. പിന്നീട് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിലൂടെയാണ് അഞ്ജലി മേനോന്‍ വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ആരാധകരായ വരും വലിയ കാത്തിരിപ്പിലായിരുന്നു.

പുതിയ ചിത്രത്തില്‍ പ്രിഥ്വിരാജും പാര്‍വ്വതിയും നായികാ നായകന്മാരായ ചിത്രത്തിലൂഈ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് അഞ്ജലി മേനോന്‍ തിരിച്ചെത്തുകയാണ്. ചിത്രത്തില്‍ പ്രിഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നത് നസ്രിയ നസിമാണ്. സംവിധായകനായ രഞ്ജിത്താണ് പ്രിഥ്വിരാജിന്റെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എങ്കിലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജൂലൈ ആറിന് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. രജപുത്ര ഫിലിംസിനുവേണ്ടി എം രഞ്ജിത് ചിത്രം നിര്‍മ്മിച്ച് വിതരണത്തിനെത്തിക്കും

(Visited 43 times, 1 visits today)