അങ്കമാലിയില്‍ പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം.നാലുപേര്‍ക്കു പൊള്ളലേറ്റു

0

കൊച്ചി: അങ്കമാലിയില്‍ പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു മരണം.നാലുപേര്‍ക്കു പൊള്ളലേറ്റു. രാത്രി എട്ടരയോടെയാണ് സംഭവം.മുല്ലേപറമ്പന്‍ ഷാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ് മരിച്ചത്. അങ്കമാലിയില്‍ കറുകുറ്റിയിലാണ് സംഭവം .

മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെടിക്കെട്ടിനിടെ പടക്ക സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടര്‍ന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. പടക്കപുരയിലേക്ക് തീ പടര്‍ന്നതോടെ വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

(Visited 10 times, 1 visits today)