ആന്ധ്രാപ്രദേശ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ ഹരിബാബു രാജിവെച്ചു

0

കെ ഹരിബാബു ആന്ധ്രാപ്രദേശ് ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു. സോമുവീരരാജു, മുന്‍ മന്ത്രി പി മാണിക്യാല റാവു, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡി.പുരന്ദരേശ്വരി എന്നിവരില്‍ ആരെങ്കിലും ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആന്ധ്രാപ്രദേശിലെ ബി ജെ പി അധ്യക്ഷസ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതല്‍ കപു സമുദായത്തില്‍ നിന്നുള്ള വീരരാജുവിനും മാണിക്യാല റാവുവിനുമാണ്. അതേസമയം ടിഡിപി എന്‍ഡിഎ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകും.