മഹാശിവരാത്രിക്കായി ഒരുങ്ങി ആലുവാ മണപ്പുറം…

0

ഇന്ന് മഹാശിവരാത്രി…. ദക്ഷിണഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ശിവരാത്രി ആഘോഷങ്ങള്‍ക്കാി ആലുവ മണപ്പുറവും ഒരുങ്ങി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഭക്തര്‍ പിതൃബലിയര്‍പ്പിക്കാന്‍ മണപ്പുറത്തും അദ്വൈതാശ്രമത്തിലും ഇന്നെത്തും.രാമലക്ഷ്മണന്മാര്‍ ജടായുവിന്റെ മരണാനന്തര കര്‍മങ്ങള്‍ നടത്തിയെന്നു കരുതപ്പെടുന്ന നദീതീരം മണ്‍മറഞ്ഞ പൂര്‍വികര്‍ക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുകവിയും.

ശിവരാത്രി ദിനത്തില്‍ പിതൃതര്‍പ്പണം നടത്താന്‍ ഇന്നു വൈകുന്നേരത്തോടെ ആലുവ മണപ്പുറത്ത് ജനസഹസ്രങ്ങള്‍ ഒത്തുകൂടും. ഇന്നുരാത്രി മുതല്‍ പെരിയാറിന്റെ തീരങ്ങളില്‍ ബലിതര്‍പ്പണം ആരംഭിക്കും.ക്ഷേത്രത്തില്‍ ഇന്നു രാവിലെ ഏഴിനു തുടങ്ങുന്ന ലക്ഷാര്‍ച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയില്‍ മുങ്ങിനില്‍ക്കുകയാണു മണപ്പുറം.

ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. ഇന്നു വൈകിട്ടു നാലു മുതല്‍ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ പെരിയാറിന്റെ ഇരുകരകളിലുമായി ബലി തര്‍പ്പണം നടക്കും. നാളെ രാത്രി മുതല്‍ 15ന് രാത്രി വരെ അമാവാസിയായതിനാല്‍ ഇക്കുറി ശിവരാത്രി ബലിതര്‍പ്പണം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

(Visited 47 times, 1 visits today)