അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രശാന്തിനെ ഒഴിവാക്കി

0

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍ കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എന്‍. പ്രശാന്തിനെ ഒഴുവാക്കി. 2007 ലെ ഐഎഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. സെന്‍ട്രല്‍ സ്റ്റാഫിങ്ങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്ന് തീരുമാനമായിട്ടില്ല.

അല്‍ഫോണ്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്ത് സ്ഥാനം ഒഴിയുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു.

കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ തന്നെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുളള ആലോചന സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടി കേരള ഘടകത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. പ്രശാന്ത് കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എംപി എം കെ രാഘവനെതിരെ പ്രസ്താവന നടത്തിയായിരുന്നു വിവാദങ്ങളുടെ തുടക്കം.

(Visited 130 times, 1 visits today)