ജലനിരപ്പ് ഉയരുന്നു; ഇടുക്കിയില്‍ അവസാന ഷട്ടറും തുറന്നു.

0

 

ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. സെക്കന്റില്‍ ആറ് ഘനമീറ്റര്‍ എന്ന തോതില്‍ അണക്കെട്ടില്‍ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്.

2041.60 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഷട്ടറുകളും തുറക്കാന്‍ തീരുമാനമെടുത്തത്. കനത്ത മഴയാണ് ഇപ്പോഴും ഇടുക്കിയില്‍ പെയ്യുന്നത്. ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ കേരളത്തിലെ ഏറ്റവും വലിയ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നവിടുകയായിരുന്നു. ഇതോടെ സെക്കന്‍ഡില്‍ 400 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഘട്ടം ഘട്ടമായി ഇത് 700 ഘനമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. അടിയന്തരസാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ല അതീവജാഗ്രതയിലാണ്.

(Visited 160 times, 1 visits today)