അജിത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടയില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

0

 

തല അജിത്തിന്റെ പുതിയ ചിത്രം ‘വിശ്വാസം’ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന ആഘോഷങ്ങള്‍ക്കിടെ അഞ്ചു പേര്‍ക്ക് പരിക്ക്. അജിത്തിന്റെ കട്ടൗട്ടില്‍ പാലാഭിഷേകം നടത്തുന്നതിനിടെയായിരുന്നു അപകടം.ഉയരമുള്ള കട്ടൗട്ടില്‍ പാലഭിഷേകം നടത്താനായി അഞ്ചു പേര്‍ മുകളിലേക്ക് കയറിയതായിരുന്നു. എന്നാല്‍ ഭാരം താങ്ങാനാവാതെ കട്ടൗട്ട് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.ആരാധന മൂത്ത് അതിര് വിട്ട പല അനിഷ്ട സംഭവങ്ങളും ഇന്നലെയുമുണ്ടായി.ഇന്നലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് -അജിത്ത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അജിത്ത് ചിത്രം വിശ്വാസവും രജനികാന്ത് ചിത്രം പേട്ടയും ഇന്നലെയാണ് റിലീസ് ചെയ്തത്. ഇതിന്റെ ആഘോഷങ്ങളുമായി എത്തിയ ആരാധകര്‍ പരസ്പരം ഏറ്റുമുട്ടി.ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മറ്റു ആരാധകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.ഇതിനിടെ, വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച്‌ തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. 45 വയസുകാരന്‍ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

(Visited 94 times, 1 visits today)