ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന്…

0

തിരുവനന്തപുരം, മംഗളൂരു എന്നിവയുള്‍പ്പെടെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.) നടപ്പാക്കുന്നതിന് പാട്ടത്തിനുനല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അഹമ്മദാബാദ്, ജയ്‌പുര്‍, ലഖ്‌നൗ, ഗുവാഹാട്ടി എന്നിവയാണ് പി.പി.പി. നടപ്പാക്കുന്ന മറ്റു വിമാനത്താവളങ്ങൾ. സേവനത്തില്‍ കാര്യക്ഷമത, വൈദഗ്‌ധ്യം, പ്രൊഫഷണലിസം എന്നിവ കൊണ്ടുവരാന്‍ പി.പി.പി. സഹായകരമാവും എന്നാണ് കണക്കുകൂട്ടുന്നത്. ഡല്‍ഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ ഇപ്പോള്‍ പി.പി.പി. മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്രഅന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആറെണ്ണംകൂടി പൊതു-സ്വകാര്യ മേഖലയില്‍ കൊണ്ടുവരുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

(Visited 71 times, 1 visits today)