മൂന്നു മാസത്തിന് ശേഷം മുഹമ്മദ് ഹാരിസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

0

ബെംഗളൂരു ശാന്തിനഗര്‍ എംഎല്‍എ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസിന് മൂന്നു മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുഹമ്മദ് ഹാരിസിന് ജാമ്യം അനുവദിച്ചത്. ബെംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ വ്യവസായിയുടെ മകനെ മര്‍ദ്ദിച്ച കേസിലാണ് മുഹമ്മദ് ഹാരിസിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ബെംഗളൂരു യു ബി സിറ്റി മാളിലെ ആഡംബര ഹോട്ടലില്‍ വെച്ച് ഡോളര്‍ കോളനിയിലെ വ്യവസായിയായ ലോക്നാഥിന്റെ മകന്‍ വിദ്വതിനെ (33) മുഹമ്മദും കൂടെയുളളവരും ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതി.

വഴി തടസ്സപ്പെടുന്ന രീതിയില്‍ മേശയുടെ മുകളില്‍ കാല്‍ കയറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. കാലിന് പ്ലാസ്റ്റര്‍ ഇട്ടത് കൊണ്ടാണ് വിദ്വത് കാല്‍ മേശയുടെ മുകളില്‍ കയറ്റിവെച്ചത്.

(Visited 12 times, 1 visits today)