എഡി.ജി.പിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി

0

പോലീസ് ഡ്രൈവറെ എഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച് അവശനാക്കിയതായി പരാതി. സായുധസേന എഡി.ജി.പി സുദേഷ് കുമാറിന്റെ മകളാണ് പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെ മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കനകക്കുന്നില്‍ നിന്നും തിരിച്ചു വരും വഴിയാണ് ഗവാസ്‌ക്കറിനെ മര്‍ദ്ദിച്ചത്. സ്ഥിരമായി ഇവര്‍ പോലീസുകാരോട് മോശമായി പെരുമാറാറുണ്ടെന്നാണ് ആക്ഷേപം. എഡി.ജി.പി സുദേഷ് കുമാറിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മകള്‍ക്ക് ഫിസിക്കല്‍ ട്രെയിനിങ്ങ് നല്‍കുന്നതിനായി ഒരു വനിത പോലീസുകാരിയെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടെന്നാണ് ആക്ഷേപം. എഡി.ജി.പിയുെട വീട്ടില്‍ ജോലിക്ക് പോകുന്ന ക്യാമ്പ് ഫോളോവര്‍മാരോടെല്ലാം മകള്‍ മോശമായി പെരുമാറാറുണ്ടെന്നും ആക്ഷേപമുണ്ട്.

(Visited 297 times, 1 visits today)