ഒരു അഡാര്‍ ലവിലെ ഗാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡിന് കത്ത്

0

രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ ഗാനം വീണ്ടും പ്രതിസന്ധിയില്‍. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിക്ക് പിന്നാലെ ഗാനത്തിനെതിരേ മുംബൈയിലെ റാസാ അക്കാദമിയും രംഗത്തെത്തി.

പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഈ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് റാസാ അക്കാദമി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി.

ഒറ്റരാത്രികൊണ്ട് ഈ ഗാനവും നായിക പ്രിയ വാര്യരും ട്രെന്‍ഡിങ്ങായി മാറിയതിന് പിന്നാലെയാണ് വിവാദങ്ങളുടെ കെട്ടഴിഞ്ഞത്.ചിത്രത്തിലെ ഗാനം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഹൈദരാബാദില ഒരു സംഘം പരാതി നല്‍കിയിരുന്നു. ഹൈദരാബാദ് പൊലീസ് ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് ‘മാണിക്യമലരായ പൂവി’ എന്ന ഗാനം പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചിരുന്നു. യൂ ട്യൂബില്‍ നിന്നും ഗാനം പിന്‍വലിക്കുമെന്നും തീരിമാനിച്ചിരുന്നു. അതേസമയം നല്ല ജനപിന്തുണ ഉള്ളതിനാല്‍ സംവിധായകന്‍ തീരുമാനം മാറ്റുകയായിരുന്നു.

യുവസംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളാണ് എത്തുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും ഇപ്പോള്‍ വിവാദത്തിലുമായിരിക്കുന്നത്.

(Visited 150 times, 1 visits today)