നടിയെ ആക്രമിച്ച കേസ്;വിചാരണ ഇന്നു തുടങ്ങും

0

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങും. എട്ടാം പ്രതിയായ ദിലീപടക്കം മുഴുവൻ പ്രതികളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുമോ അതോ അവധിക്ക് അപേക്ഷ നൽകുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകർ അറിയിച്ചത്. പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുമുളള തീയതി ഇന്ന് തീരമാനിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

(Visited 14 times, 1 visits today)