നടിയെ അക്രമിച്ച സംഭവം; ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പോലീസ്

0

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെ കുറിച്ചും സൂചന ലഭിച്ചു എന്നാണ് വിവരം. ഫോണ്‍ കണ്ടെത്താനുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാവും പോലീസ് വാദം.കേസില്‍ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കാനാണ് പോലീസ് നീക്കം.അതേസമയം ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. ദിലീപിന്റെ ജാമ്യം തടയുക എന്നതാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം. എന്നാല്‍ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും.

(Visited 2 times, 1 visits today)