ജനപ്രിയ നടന്‍ ദിലീപ് ഇനി സംവിധായക വേഷത്തിലോ?…

0

നടിയാക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി സിനിമ മേഖലയില്‍ നിന്നും വിട്ടു നിന്ന നടന്‍ ദിലീപ് വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ജനപ്രിയ നടനായി മലയാളികളുടെ മനസ് കീഴടക്കിയ ദിലീപ് സംവിധായക വേഷം അണിയാനുളള തയ്യാറെടുപ്പിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൂടാതെ പ്രഫ. ഡിങ്കന്റെ ചിത്രീകരണം ആരംഭിക്കാനുളള നീക്കത്തിലാണ് എന്നും പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി ദിലീപ് ഉടന്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

(Visited 93 times, 1 visits today)