കോട്ടയം മണ്ഡലവും വോട്ടര്‍മാരും കുഞ്ഞു മാണിയുടെ കുടുംബ സ്വത്തല്ല; ആം ആദ്മി

0

കോട്ടയം മണ്ഡലവും വോട്ടര്‍മാരും കുഞ്ഞു മാണിയുടെ കുടുംബ സ്വത്തല്ലെന്ന് ആം ആദ്മി പാര്‍ട്ടി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച എംപി രാഷ്ട്രീയമായ യാതൊരു കാരണവും ഇല്ലാതെ രാജ്യസഭയുടെ സുരക്ഷിതത്വം തേടിപ്പോകുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണ്. ഇത് മണ്ഡലത്തിന് മുന്‍വര്‍ഷങ്ങളില്‍ ചിലവഴിക്കേണ്ടതടക്കം ഉളള അഞ്ചു കോടി രൂപ എംപി ഫണ്ട് ലഭിക്കുമായിരുന്നു. എന്നാല്‍ ഇത് കോട്ടയത്തിന്റെ വികസനത്തെ മുഴുവന്‍ അട്ടിമറിച്ചിരിക്കുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വരെ മാണി തങ്ങളോടൊപ്പം വരും എന്ന പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. കാനം രാജേന്ദ്രന്‍ എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ മാണി ഇടതുപക്ഷത്തായേനെ. ഇപ്പോഴും രാഷ്ട്രീയത്തെ കുടുംബസ്വത്തായി കരുതുന്നതിന് തുറന്ന് വിമര്‍ശിക്കാന്‍ ഇടതുപക്ഷം തയ്യാറാവാത്തത് എന്നെങ്കിലും മാണി തിരിച്ചു വരും എന്ന വിശ്വാസത്തിലാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പോടെ ജോസ്. കെ. മാണിക്ക് വോട്ട് ചെയ്യുമെന്ന കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം രംഗത്തെത്തി. അടവുനയത്തിന്റെ പേര് പറഞ്ഞ് ഇരട്ടച്ചങ്കന്മാര്‍ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ മാലിന്യങ്ങളെ തലയിലേറ്റേണ്ടി വരുന്ന രാഷ്ട്രീയ ഗതികേടിനേക്കാള്‍ എത്രയോ ഭേദമാണ് മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനെങ്കിലും കഴിയുന്ന തങ്ങളുടെ അവസ്ഥയെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ‘മാഷാ അളളാ’ സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാര്‍ സ്വപ്നം കണ്ട് ഞെട്ടിയുണരേണ്ട അവസ്ഥയില്ല എന്നത് തന്നെയാണ് കോണ്‍ഗ്രസിനെ നിങ്ങളേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

(Visited 86 times, 1 visits today)