ജയറാമിന്റെ ഹൊറർ ത്രില്ലര്‍ ആടുപുലിയാട്ടം; ട്രെയിലർ പുറത്തിറങ്ങി

0

ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും ഒരു ഹൊറർ ത്രില്ലർ എത്തുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടത്തിൽ ജയറാമാണ് നായകൻ. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നു. വർഷങ്ങൾക്ക് ശേഷം ഹിന്ദി ചലച്ചിത്ര താരം ഓംപുരി മലയാളത്തില്‍ തിരികെയെത്തുന്നുവെന്ന സവിശേഷതയും ആടുപുലിയാട്ടത്തിനുണ്ട്. നടി രമ്യ കൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്, രമേഷ് പിഷാരടി, തമിഴ്‌നടൻ സമ്പത്ത്, ഷീലു എബ്രാഹം, എന്നിവരണ് മറ്റു വേഷങ്ങളിലെത്തുക.

(Visited 6 times, 1 visits today)