നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

0

മുംബൈയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഡോംബിവലി ഹൗസിംഗ് സൊസൈറ്റിക്കു സമീപമാണ് സംഭവം. മാലിന്യം നീക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൊസൈറ്റിയിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ഥലത്തെ സിസിടിവി കാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്‌.