6 പേരുടെ വധശിക്ഷ രാഷ്ട്രപതി ശരിവച്ചു.

0

law_TdVaZ_2263
കൂട്ടക്കൊലകളും മാനഭംഗവുമടക്കം 5 കേസുകളില്‍ 6 പേരുടെ വധശിക്ഷ രാഷ്ട്രപതി ശരിവച്ചു. രണ്ട് കേസുകളില്‍വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ഉത്തര്‍പ്രദേശില്‍ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ ഗുര്‍മീത് സിങ്, ഹര്യാനയില്‍പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം ഇരയുടെ കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ ധരംപാല്‍, സ്വന്തം കുടുംബത്തിലെ 8 പേരെ കൊലപ്പെടുത്തിയ ഹര്യാന സ്വദേശി സോണിയ, ഭര്‍ത്താവ് സഞ്ജീവ്, ഭാര്യയേയും 5 പെണ്‍മക്കളേയും വധിച്ച ഉത്തര്‍പ്രദേശുകാരന്‍ജാഫര്‍അലി, ഉത്തരാഖണ്ഡില്‍പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന സുന്ദര്‍സിങ് എന്നിവരുടെ വധശിക്ഷയാണ് രാഷ്ട്രപതി ശരിവച്ചത്. ഇതില്‍ധരംപാലിന്റെ ശിക്ഷ അടുത്തയാഴ്ച നടപ്പാക്കും.

(Visited 11 times, 1 visits today)