നടന്‍ ആസിഫ് അലിയോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി

0

നടന്‍ ആസിഫ് അലിയോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി
നടന്‍ ആസിഫ് അലിയോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി. കോഴിക്കോടു നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും മന്ത്രി പി.കെ ജയലക്ഷ്മിയുടെ വാഹനത്തിന് പിന്നാലെയാണ് ആസിഫലിയും യാത്ര ചെയ്തത്. കോട്ടയ്ക്കലിന് സമീപമെത്തിയപ്പോള്‍ ഹൈവേ പൊലീസ് ആസിഫലിയുടെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞുവെന്നാണ് പരാതി. തുടര്‍ന്ന് മന്ത്രിയെ നേരിട്ട് പരാതി ധരിപ്പിച്ച ആസിഫലി യാത്ര തുടര്‍ന്നെങ്കിലും തിരൂരങ്ങാടി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

അലക്ഷ്യമായി വാഹനമോടിച്ചുവെന്ന് കാട്ടി ആസിഫലിയെയും ഡ്രൈവറെയും തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറിലധികം സ്‌റ്റേഷനിലിരുത്തിയെന്നും ആസിഫലി പറഞ്ഞു. മന്ത്രിയുടെ വാഹനത്തെ പിന്തുടര്‍ന്നതിന് കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അതേസമയം ആസിഫലിയുടെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും പരാതിയില്ലാത്തതിനാല്‍ തുടര്‍നടപടിയുണ്ടാകില്ലെന്നും തിരൂരങ്ങാടി പൊലീസ് അറിയിച്ചു.

asif

(Visited 5 times, 1 visits today)