22 മരുന്നുകളുടെ വില കുറച്ച് എന്‍പിപിഎ

0

ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നുകളുടെ വില കുറച്ചു. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്.

രാജ്യത്തെ ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി) യുടേതാണ് നടപടി. ബാക്ടീരിയ മൂലമുളള അണുബാധയ്ക്കുളള കോട്രിമോക്‌സാസോള്‍, ഉദരരോഗങ്ങള്‍ക്കുളള ഒമിപ്രസോര്‍ഡോംപെരിഡോന്‍ കോംബിനേഷന്‍, അണുബാധയ്ക്കുളള ക്ലോട്രിമാസോള്‍, ബെല്‍ക്ലോമെത്താസോണ്‍ ക്രീം, കൊളസ്‌ട്രോളിനുളള റോസുവാസ്റ്റാറ്റിന്‍, ഹൃദ്രോഗത്തിനുളള ക്ലോപിഡോഗ്രെല്‍ ടാബ്ലറ്റ്, എച്ച്‌ഐവി ചികിത്സയ്ക്കുളള ട്രൈഗ്ലിസറൈഡ്‌സ് ഉള്‍പ്പെടെയുളളവ പട്ടികയിലുണ്ട്. മഴക്കാല രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഒആര്‍എസിനും വില കുറച്ചിട്ടുണ്ട്.

(Visited 24 times, 1 visits today)