വിപണികളില്‍ ‘2000 രൂപ’ നോട്ടുകള്‍ കിട്ടാക്കനി : ശിവരാജ്‌സിംഗ് ചൗഹാന്‍

0

2000 രൂപ നോട്ടുകള്‍ കിട്ടാക്കനിയാവുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2000ത്തിന്റെ നോട്ടുകള്‍ ലഭ്യമാകാത്ത സംഭവം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരൊക്കെയോ നോട്ടുകള്‍ പൂഴ്ത്തിവയ്ക്കുന്നുണ്ടെന്നു പറഞ്ഞ ചൗഹാന്‍ ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. നോട്ട് നിരോധനത്തിനു മുന്‍പ് 15,00,000 കോടി രൂപയോളം വിപണിയില്‍ വിതരണം ചെയ്തിരുന്നുവെന്നും അതിനു ശേഷം ഇത് 16,50,000 കോടിയായി വര്‍ധിച്ചുവെന്നും ചൂണ്ടിക്കാട്ടിയ ചൗഹാന്‍ എന്നിട്ടും 2,000 രൂപ നോട്ടുകള്‍ ലഭ്യമാകാത്തതെന്തുകൊണ്ടാണെന്നും ചോദിച്ചു.

(Visited 18 times, 1 visits today)