പ്രതിഷേധമൊന്നും വിലപോകില്ല; പൊലീസ് സംരക്ഷണത്തിൽ സ്റ്റൈൽ മന്നന്റെ പടം തിയേറ്ററുകളിൽ

0

കന്നഡ സംഘടനയുടെ പ്രതിഷേധത്തിനിടെയും ബെംഗളൂരുവിൽ രജനീകാന്തിന്റെ ‘2.0’ സിനിമ തടസ്സമില്ലാതെ പ്രദർശിപ്പിച്ചു. അന്യഭാഷാ ചിത്രങ്ങളെ പ്രോൽസാഹിപ്പിക്കുന്നതു കന്നഡ സിനിമയെ നശിപ്പിക്കും എന്നാരോപിച്ചു കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ് വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ ലാൽബാഗിനു സമീപത്തെ ഉർവശി തിയറ്ററിനു മുന്നിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകൾ ഇവിടെ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നു നാഗരാജ് ആവശ്യപ്പെട്ടു. കാരണം ഈ സംസ്ഥാനങ്ങളിലൊന്നും കന്നഡ സിനിമകൾ പ്രദർശിപ്പിക്കുന്നില്ലെന്നും ആരോപിച്ചു.അന്യഭാഷയിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഒരുമാസത്തേക്കു കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുത്. കന്നഡ രക്ഷണ വേദികെ ഉൾപ്പെടെ കന്നഡ അനുകൂല സംഘടനകളുടെ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം. നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എന്നാൽ ‘2.0’ സിനിമയുടെ പ്രദർശനം തടസപ്പെടുകയോ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല.

(Visited 35 times, 1 visits today)