12 വയസ്സുകാരന്‍ എടുത്ത വീഡിയോ ദൃശ്യങ്ങളില്‍ ഹിമ മനുഷ്യന്‍!!

0

319

സൈബീരിയയിലെ കെമെറോവോയിലെ തണുത്തുറഞ്ഞ ഉര്‍ നദിയിലൂടെ നടന്ന് 12 കാരന്‍ മൊബൈലില്‍ എടുത്ത വീഡിയോ ഫൂട്ടേജില്‍ കണ്ട ജീവി യതി ആണെന്ന് വിദഗ്ദര്‍ സ്ഥിരീകരിച്ചു. യെവ്‌ഗേനി അനിസിമോവ് എന്ന കുട്ടിയാണ് സുഹൃത്തുക്കള്‍ക്ക് ഒപ്പം ഐസിലൂടെ മുന്നില്‍ കണ്ട കാല്‍പാദം പിന്തുടര്‍ന്ന് സഞ്ചരിച്ചു യതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയോടോ അച്ഛനോടോ ഒപ്പം ഒരു കുഞ്ഞന്‍ യതിയെ ആണ് ഇവര്‍ സൈബീരിയയിലെ തണുത്തുറഞ്ഞ പ്രദേശത്ത് വെച്ച് മുന്നില്‍ കണ്ടത്.

യതികളെ കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ ഇഗോര്‍ ബര്‍ട്ട്‌സേവ് ആണ് വീഡിയോയില്‍ കണ്ടത് യതി തന്നെ ആണെന്ന് സ്ഥിരീകരിച്ചത്. ആ വീഡിയോ ഫുട്ടെജിനെ കുറിച്ച് ഒരു സംശയം മനസ്സില്‍ വെക്കെണ്ടെന്നും തീര്‍ച്ചയായും അത് യതി തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിലെ യതികളെ കുറിച്ച് പഠനം നടത്തുന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ ഡയറക്ടര്‍ ആണ് ഡോക്ടര്‍ ഇഗോര്‍ . ഒന്നല്ല രണ്ടു യതികള്‍ ആ വീഡിയോയില്‍ ഉണ്ടെന്ന് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

(Visited 19 times, 1 visits today)